കോവിഡ് കുതിപ്പിനിടെ നിയന്ത്രണമില്ലാതെ കുടുംബശ്രീ തിരഞ്ഞെടുപ്പ്; വന്‍ ആള്‍ക്കൂട്ടം

രോഗവ്യാപനം കുതിച്ചുയരുമ്പോള്‍ നിയന്ത്രണമില്ലാതെ കുടുംബശ്രീ തിരഞ്ഞെടുപ്പ്. ‌തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ആള്‍ക്കൂട്ടമായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല്‍പ്പത്തി നാല് ശതമാനത്തിന് മുകളിലെത്തിയ തിരുവനന്തപുരത്ത് എല്ലാ പൊതുപരിപാടികളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കെയാണ് ഇത്രയും അംഗങ്ങളെ ഒന്നിച്ച് ചേര്‍ത്ത് കുടുംബശ്രി തിരഞ്ഞെടുപ്പ് നടത്തിയത്. രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന കോവിഡ് അവലോകനയോഗം കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ഡം പാലിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നു. രോഗവ്യാപനം ഉയര്‍ന്നിട്ടും സർക്കാര്‍ പുനര്‍നിശ്ചയിക്കാത്തതാണ് വീഴ്ചയ്ക്ക് കാരണം
أحدث أقدم