പാലക്കാട്ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ 2 പുലിക്കുട്ടികളുടെ അമ്മപ്പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെ കൊണ്ട് പോയി.അമ്മപ്പുലിയെ പിടിക്കാനുള്ള ശ്രമം പരാജയം;






 
പാലക്കാട്: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ 2 പുലിക്കുട്ടികളുടെ അമ്മപ്പുലി കുഞ്ഞുങ്ങളില്‍ ഒന്നിനെ കൊണ്ട് പോയി.
കൂട്ടില്‍ കയറാതെ കൈകൊണ്ട് നീക്കിയെടുത്താന്‍ കുഞ്ഞിനെ കൊണ്ട് പോയത്. ധോണി ഉമ്മിനി പപ്പാടിയില്‍ ആണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീടിനകത്തു സ്ഥാപിച്ച ചെറിയ കൂടിനു പുറമേ ഇന്നലെ വൈകിട്ടു വീടിനോടു ചേര്‍ന്നു വലിയ കൂടും വച്ചു. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ പുലിയെ പിടിക്കാനുള്ള ശ്രമം വിഫലമായി.

ഒരാഴ്ചയോളം പ്രായം തോന്നിക്കുന്ന ഇവയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുന്നുണ്ട്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നു പുലി ഇറങ്ങിപ്പോകുന്നതു കണ്ട് ഉള്ളില്‍ പരിശോധിച്ചപ്പോഴാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

വീട്ടില്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4 നും 12..5 നും പുലര്‍ച്ചെ 2 മണിയ്ക്കും പുലി എത്തി. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. ഇന്നലെ സ്ഥാപിച്ച കൂടിനേക്കാള്‍ വലിപ്പമുള്ള പുലിയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് വലിയ കൂട് വനം വകുപ്പ് സ്ഥാപിച്ചു. ജനവാസ കേന്ദ്രമായതിനാല്‍ പുലിപ്പേടിയിലാണ് നാട്ടുകാരും.

പത്തു ദിവസം പ്രായമുള്ള പെണ്‍പുലിക്കുഞ്ഞുങ്ങളെയാണ് ഇന്നലെ വീടിനുള്ളില്‍ നിന്നും ലഭിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവന്‍ എന്നയാളുടെ അടച്ചിട്ട വീട്ടില്‍ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് കണ്ട് പൊന്നന്‍ എന്ന അയല്‍വാസിയാണ് മതില്‍ ചാടി കടന്ന് തകര്‍ന്ന വീടിന്റെ ജനല്‍ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആള്‍ പെരുമാറ്റം കേട്ട പുലി പിന്‍ഭാഗത്തുകൂടി ഓടി മറഞ്ഞു.

വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധി. ആട്ടിന്‍ പാല്‍ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പുലിയെ കണ്ട പറമ്ബ് വര്‍ഷങ്ങളായി കാടു വെട്ടിത്തെളിക്കാത്തതിനാല്‍ വള്ളിപ്പടര്‍പ്പുകളും കുറ്റിക്കാടും നിറഞ്ഞ് 5 മീറ്ററിലപ്പുറം കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. മരങ്ങളുടെ മുകളിലേക്കും വള്ളിപ്പടര്‍പ്പുകള്‍ കയറിയിട്ടുള്ളതിനാല്‍ പുലി മരത്തിനു മുകളില്‍ ഇരുന്നാലും കാണാന്‍ കഴിയില്ല.
أحدث أقدم