കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തലസ്ഥാനത്ത് 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര...അതേസമയം ക്ഷേത്ര/ പെരുന്നാൾ കലാപരിപാടികൾക്ക് വിലക്ക് ..നിയമം ആരുടെ പക്ഷത്ത് ?


തി​രു​വ​ന​ന്ത​പു​രം/ കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും സ​ർ​ക്കാ​ർ ഏർപ്പെടുത്തിയ വിലക്ക് കാറ്റിൽ പറത്തി സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു എന്നതാണ് ശ്രദ്ധേയം.
ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആണ് മെ​ഗാ തി​രു​വാ​തി​ര കളി നടന്നത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ, സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മാനിക്കാതെയുള്ള തി​രു​വാ​തി​ര ക​ളി നടന്നത്. തിരുവാതിര കളി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അരങ്ങേറുമ്പോൾ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ജ​ന​ക്കൂ​ട്ട​ത്തെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് മടങ്ങുകയായിരുന്നു.

കൊവിഡ്-19 കേസുകളിൽ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് 100 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ചത്തെ കണക്കുകൾ പ്രകാരം 20 മുതൽ 40 വയസുവരെയുള്ളവരിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെറുപ്പക്കാരിലാണ് രോഗബാധ കൂടുതൽ. നിലവിലുള്ള സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് ഒരു വശത്ത് പറയുമ്പോൾ മറുവശത്ത് തിരുവാതിര അരങ്ങേറുകയായിരുന്നു. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ രൂക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നതാണ്. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള തി​രു​വാ​തി​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് എന്നതാണ് എടുത്ത് പറയേണ്ടത്.
ആ​ൾ​ക്കൂ​ട്ടം ഒ​ത്തു​ചേ​രു​ന്ന പ​രി​പാ​ടി​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാനിച്ചിരുന്നു. രാ​ഷ്‌​ട്രീ​യ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു നി​ല​വി​ൽ വി​ല​ക്കി​ല്ലെ​ന്നും ശാ​രീ​രി​ക അ​ക​ല​മ​ട​ക്ക​മു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​തെ​ന്നു​മുള്ള മുടന്തൻ ന്യായമാണ് ഇക്കാര്യത്തിൽ സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്.
Previous Post Next Post