മഹാരാജാസ് കോളജിലും എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം,8 വിദ്യാർഥികൾക്ക് പരിക്ക്





കൊച്ചി: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം.

എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. മഹാരാജാസ് കോളേജും സമീപത്തെ ലോ കോളേജിലും പൊലീസ് ബന്തവസ് ശക്തമാക്കിയിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. കെഎസ്യു പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കത്തിക്കുത്തു നടന്നത്. കുത്തേറ്റ മറ്റൊരു എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ആശുപത്രിയിലാണ്.


أحدث أقدم