ബൈക്ക് മറിഞ്ഞതിനിടെ ബീയർ കുപ്പി തറച്ചുകയറി യുവാവ് മരിച്ചു


ചിറയിൻകീഴ് : നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിനിടെ കൈവശമുണ്ടായിരുന്ന ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു.
പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്. 
പെരുമാതുറ മാടൻവിള പാലത്തിനു സമീപത്ത് ഇന്നലെ രാത്രി 7.30നായിരുന്നു അപകടം.
അമിത വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് പോസ്റ്റിലിടിച്ചത്.
പരുക്കേറ്റ ഷെഹിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
Previous Post Next Post