ന്യൂഡല്‍ഹി : പഠിക്കാതെ മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതില്‍ അസ്വസ്ഥനായ അച്ഛന്റെ അടിയേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു. മരക്കഷണം കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡല്‍ഹിയിലെ ഖാന്‍പൂര്‍ മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. 27കാരനായ ആദിത്യ പാണ്ഡെയാണ് മകനെ തല്ലിയത്. പഠിക്കാതെ, മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതാണ് പ്രകോപനത്തിന് കാരണം.
അടിയേറ്റ് വീണ കുഞ്ഞിനെ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്. അടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ കുട്ടിയുടെ കഴുത്തില്‍ അടിയേറ്റ പാടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുടക്കത്തില്‍ കുട്ടിക്ക് പരിക്കേല്‍ക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തമായി ഉത്തരം പറയാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ കൈകളിലും കാലുകളിലും കഴുത്തിലും അടിയേറ്റ പാടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആദിത്യ കുറ്റസമ്മതം നടത്തിയത്. പഠിക്കാതെ മൊബൈലില്‍ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടതാണ്് ദേഷ്യത്തിന് കാരണമെന്ന് ആദിത്യ പറഞ്ഞതായി പൊലീസ് പറയുന്നു.