ന്യൂഡൽഹി: എസ്.ബി.ഐ യോനോ, യു.പി.ഐ, നെറ്റ് ബാങ്കിങ് സേവനങ്ങൾ നാളെ ലഭ്യമാവില്ല. ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമുകളിൽ അപ്ഡേഷൻ നടക്കുന്നതിനാൽ സേവനം തടസപ്പെടുമെന്ന് എസ്.ബി.ഐ അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് അറിയിപ്പ്.
എസ്.ബി.ഐയുടെ അറിയിപ്പ് പ്രകാരം ഇന്‍റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു.പി.ഐ സേവനങ്ങൾ രാവിലെ തടസപ്പെടും. മണിക്കൂറുകൾ മാത്രമാകും സേവനം തടസപ്പെടുക. ആളുകൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനാണ് താൽക്കാലിക തടസമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് തുടങ്ങുന്ന സെക്യൂരിറ്റി അപ്ഡേറ്റ് എട്ടര വരെ നീണ്ടു നിൽക്കും. ഈ സമയത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാവില്ലെന്നാണ് അറിയിപ്പ്. നേരത്തെ 2021 ഡിസംബർ 11നും എസ്.ബി.ഐ സെർവറുകളിൽ സമാനമായ അറ്റകൂറ്റപ്പണി നടത്തിയിരുന്നു