ഒമിക്രോണ്‍ വ്യാപനം; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിടില്ലെന്ന് വിദ്യാഭ്യാസമന്ത്രി


തിരുവനന്തപുരം ▪️സംസ്ഥാനത്ത് കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌കൂളുകള്‍ അടച്ചിടില്ലെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂള്‍ തുറന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ അടച്ചതുപോലെയുള്ള സാഹചര്യം കേരളത്തിലില്ല. സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണം തത്കാലമില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പരീക്ഷകള്‍ ഓഫ്ലൈനായി നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ തയ്യാറാണെന്നും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പരീക്ഷ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
أحدث أقدم