കാണാതായ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി





തിരുവനന്തപുരം: യുവതിയെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം, കടയ്ക്കല്‍ സ്വദേശിനി അശ്വിനി (23) യാണ് മരിച്ചത്. പേട്ടക്ക് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ചാലയിലെ ഒരു ജൂവലറിയിലെ ജീവനക്കാരിയാണ്.
വ്യാഴാഴ്ച ഏറെ വൈകിയിട്ടും യുവതി വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ ഫോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വ്യാഴാഴ്ച യുവതി നേരത്തെ കടയില്‍ നിന്നും പോയെന്ന് സ്ഥാപന ഉടമ പോലീസിനോട് മൊഴി നല്‍കിയിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. പേട്ട, ഫോര്‍ട്ട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
أحدث أقدم