ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്ത്…ശക്തമായ നിരീക്ഷണങ്ങൾ





കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്ത്. കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ല, സാക്ഷിമൊഴികള്‍ക്കപ്പുറം മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതേവിട്ടത്.

കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളിൽപ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നും വിധി പകർപ്പിലുണ്ട്. പരാതിയും കേസും നിലനിൽക്കുന്നതല്ലെന്നും വിധിയിൽ പറയുന്നു.

സാക്ഷിമൊഴികൾക്കപ്പുറം ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസി കുഷൻ പരാജയപ്പെട്ടുവെന്നും ഫ്രങ്കോയ്ക്കെതിരായ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് 287 പേജുള്ള വിധി പകർപ്പ് പറയുന്നു.
കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല. മൊഴികളിൽ വൈരുദ്ധ്യം. 21 ഇടത്ത് സ്ഥിരതയില്ല. ഇത് മുഖവിലക്കെടുക്കാൻ കഴിയില്ല. കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരി തയ്യാറായി. ലൈംഗിക പീഡനത്തിന് തയ്യാറാകാത്തതിനാൽ ബിഷപ്പ് പ്രതികാര നടപടി സ്വീകരിച്ചെന്ന് പറഞ്ഞ കന്യാസ്ത്രീ കോടതിയിലെ ത്തിയപ്പോൾ13 തവണ ബിഷപ്പ് മാനഭംഗപ്പെടുത്തിയെന്ന് മൊഴിമാറ്റി. ഇരയുടെ മൊഴിയിൽ വസ്തുതകൾ പെരുപ്പിച്ചു കാട്ടി.

പരാതികൾക്ക് പിന്നിൽ കന്യാസ്ത്രീകൾക്കിടയിലെ ശത്രുത അധികാര കൊതിയാണ് . സ്വാർത്ഥ താത്പര്യക്കാർക്ക് ഇര വഴങ്ങിയെന്ന് സംശയിക്കുന്നു . മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.



أحدث أقدم