സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ഭാര്യയെ ലൈംഗീക ചൂഷണത്തിനായി കാഴ്ചവച്ചു; ഭർത്താവ് അറസ്റ്റിൽ





കറുകച്ചാൽ (കോട്ടയം):  സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ഭാര്യയെ ലൈംഗീക ചൂഷണത്തിനായി കാഴ്ചവച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ.

 ഭർതൃമതിയായ യുവതിയെ കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചും മറ്റു പല സ്ഥലങ്ങളിൽ വച്ചും ഭർത്താവ് തന്‍റെ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്ക് ലൈംഗീകചൂഷണത്തിനായി കാഴ്ചവച്ചതായുള്ള യുവതിയുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 
സംഭവത്തിൽ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ 5 കേസുകൾ രജിസ്ട്രർ ചെയ്തു.

പരാതിക്കാരിയുടെ ഭർത്താവും സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉണ്ടാക്കി ലൈംഗീക ആവശ്യങ്ങൾക്ക് ഭാര്യമാരെ പരസ്പരം കൈമാറുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
Lമറ്റു പ്രതികളെപ്പറ്റി അന്വേഷണം തുടരുകയാണന്ന് പോലീസ് അറിയിച്ചു.
Previous Post Next Post