നാലാം ക്ലാസ്സ് വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചനിലയിൽ







കൊച്ചി: കുളിക്കാനിറങ്ങിയ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ച നിലയിൽ. തിരുവാങ്കുളത്തിനടുത്ത് വെണ്ണിക്കുളം ഡെന്നി ഭവനിൽ
എബ്രായേൽ (10) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ പുല്ല് ചെത്താൻ വന്ന സ്ത്രീയാണ് കിഴക്കേടത്ത് താഴത്തെ തോട്ടിൽ പൊങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. 

നാട്ടുകാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മാമല എസ്.എൻ.എൽ.പി.സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലുള്ള മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വെണ്ണിക്കുളത്തെ വീട്ടിലെത്തിക്കും.ഉച്ചയ്ക്ക് ശേഷം വരിക്കോലി പള്ളിയിലാണ് സംസ്കാരം. അമ്മ: സോജി.സഹോദരി: അന്ന.
Previous Post Next Post