ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ല, മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി






കൊച്ചി: നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.ഹർജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.”നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണു മുൻകൂർ ജാമ്യം തേടിയത്.

മുൻകൂർ ജാമ്യം തേടിയത് ദിലീപ്,ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവരാണ്. അതേസമയം സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി.

“അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.

വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതും സംഭാഷണങ്ങളുടെ ശബ്ദരേഖ കൈമാറിയതും വിചാരണ വൈകിക്കാനുണ്ടാക്കിയ കഥയാണെന്നും കേസിനു ഗൗരവ സ്വഭാവമില്ലെന്നും അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

أحدث أقدم