അതിദാരിദ്ര്യ നിർണയ പ്രക്രിയ ആദ്യം പൂര്‍ത്തീകരിച്ച് കോട്ടയം






കോട്ടയം : അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം മാറിയെന്നു മന്ത്രി വി എൻ വാസവൻ. വിവിധ ഘട്ടങ്ങളിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേരുടെ പങ്കാളിത്തത്തോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസ്സോടെ ഉണർന്നു പ്രവർത്തിച്ചാണ് കോട്ടയം ജില്ല ഈ നേട്ടം സ്വന്തമാക്കിയത്.

സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജില്ലയില്‍ 121 കുടുംബങ്ങളെ ആണ് കണ്ടെത്തിയത്. തലയോലപ്പറമ്പിൽ ആണ് ഏറ്റവും കുറവ് (ഒരാള്‍ മാത്രം) അതിദാരിദ്ര്യം നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്.

ജനകീയ ആസൂത്രണത്തിന് ശേഷം ഏറ്റവുമധികം സാമൂഹിക പങ്കാളിത്തത്തോടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് അതിദാരിദ്ര്യ നിർണയ പ്രക്രിയ എന്നും മന്ത്രി കോട്ടയത്ത്‌ പറഞ്ഞു.



أحدث أقدم