എറണാകുളത്ത് വാഹനാപകടത്തില്‍ ബി.ടെക് വിദ്യാര്‍ത്ഥിനി മരിച്ചു






കൊച്ചി : എറണാകുളത്ത് വാഹനാപകടത്തില്‍ ബി.ടെക് വിദ്യാര്‍ത്ഥിനി മരിച്ചു. മുംബൈയില്‍ സ്ഥിരതാമസക്കാരായ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര കലവറ വീട്ടില്‍ പരേതനായ

പത്മകുമാറിന്റെയും രശ്മി.എസ് പിള്ളയുടെയും ഏക മകള്‍ ഗൗരി പത്മകുമാര്‍(18) ആണ് മരിച്ചത്.

സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.

മൃതദേഹം എറണാകുളത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സംസ്ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് പെരുവേലിക്കരയിലെ കുടുംബവീട്ടില്‍. ഗൗരിയുടെ പിതാവ് പത്മകുമാര്‍ ഒരു വര്‍ഷം മുൻപ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

أحدث أقدم