പ്രമുഖ നടന്‍ മിഹിര്‍ദാസ് അന്തരിച്ചു




 
ഭുവനേശ്വര്‍ : ഒഡിയ ചലച്ചിത്രരംഗത്തെ മുതിര്‍ന്ന നടന്‍ മിഹിര്‍ദാസ് അന്തരിച്ചു. 63 വയസായിരുന്നു. കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയിരുന്നു. മിഹിര്‍ദാസിന്റെ മരണത്തില്‍ നിരവധി താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.

മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ സിനിമാജീവിതത്തില്‍ രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. 1979ല്‍ മഥുര ബിജയ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം നൂറ് കണക്കിന് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

 
أحدث أقدم