ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു


ബംഗളൂരു  ▪️ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം. കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണുണ്ടായത്. കര്‍ണാടകയില്‍ 41,457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ മാത്രം കാല്‍ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 23, 888 പേര്‍ കോവിഡ് ബാധിതരായി. മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു. കേരളത്തില്‍ ഇന്നലെ 28,481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
أحدث أقدم