കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ നടപടികൾ സ്വീകരിക്കാത്ത കോട്ടയം ജില്ലാ ഭരണകൂടം : സോബിൻലാൽ

പാമ്പാടി ; കോവിഡ്  19 മൂന്നാം തരംഗം  നേരിടുന്നതിൽ കോട്ടയം ജില്ലാ സമ്പൂർണ്ണ പരാജയം. കേന്ദ്ര സർക്കാരിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല. ആരോഗ്യപ്രവർത്തകർക്കും,പോലീസ്, സ്കൂളുകൾ,കോളേജുകൾ  ഉൾപ്പെടെ വ്യാപനം രൂക്ഷമാകുമ്പോഴും നടപടികൾ സ്വീകരിക്കുവാൻ ജില്ലാ ഭരണകൂടത്തിന് സാധിക്കുന്നില്ല. നിലവിൽ ആവശ്യമായ കോവിഡ് 19 ടെസ്റ്റുകൾ പോലും കോട്ടയം ജില്ലയിൽ നടക്കുന്നില്ല ആകെ ദിവസേന നടക്കുന്ന ടെസ്റ്റുകൾ എണ്ണം ഇന്നലെ ( 18 / 1/ 2022 ) 
കോട്ടയം ജനറൽ ആശുപത്രി - 45
പാല ജനറൽ 

ആശുപത്രി- 35

കാഞ്ഞിരപ്പള്ളി താലൂക്ക് 

ആശുപത്രി- 0

പാമ്പാടി താലൂക്ക് ആശുപത്രി - 0

കുറവലങ്ങാട് താലൂക്ക് ആശുപത്രി-0

ചങ്ങനാശ്ശേരി ജനറൽ ആശുപത്രി - (നിലവിൽ അഡ്മിറ്റ് ആകുന്നവർക്ക് മാത്രം )ഈ അവസരം മുതലെടുത്ത്  സ്വകാര്യ ലാബുകൾ   ജനങ്ങളെ കൊള്ളയടിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിഷ്ക്രിയത്ത്വം ആണ് സ്ഥിതിഗതികൾ വഷളാക്കുന്നത്.  ഒമിക്രോൺ വ്യാപനത്തിനായി സർക്കാർ എന്ത് മുൻകരുതലാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങൾ സ്വായം കർശന നിയന്ത്രണങ്ങൾക്ക് വിധേയരാകുവാൻ തയ്യാറാകണം നമ്മുടെ ചെറിയ അശ്രദ്ധ വലിയ വിപത്തുകൾക്ക് കാരണമാകും. 

അടിയന്തരമായി ഗവൺമെന്റ് ആശുപത്രിയിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം ഉയർത്തണം. കോവിഡ് രണ്ടാം തരംഗത്തിൽ ആശുപത്രികളിൽ പ്രവർത്തിച്ചിരുന്ന താത്കാലിക ജീവനക്കാരെ സർക്കാർ പിരിച്ച് വിട്ടിരുന്നു. കോട്ടയത്തെ എല്ലാ ഗവൺമെന്റ് ആശുപത്രികളിലും ആവശ്യമായ ജീവനക്കാർ ഇല്ലാത്തതും മൂന്നാം തരംഗത്തിന് വേഗത കൂടാൻ കാരണം ആകുന്നു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും  ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. എന്നും സോബിൻ ലാൽ പറഞ്ഞു 


أحدث أقدم