ബ്രിട്ടനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികള്‍ മരിച്ചു




 
ലണ്ടന്‍: ബ്രിട്ടനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഗ്ലോസ്റ്ററിന് സമീപമായിരുന്നു വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

മൂവാറ്റുപുഴ സ്വദേശി ബിന്‍സ് രാജ്, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. 

ബിന്‍സിന്റെ ഭാര്യയ്ക്കും മകനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. അര്‍ച്ചനയുടെ ഭര്‍ത്താവിനും പരിക്കേറ്റു. ഓക്‌സ്‌ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ പോകുമ്പോഴാണ് അപകടം.
أحدث أقدم