നാടിന് അഭിമാനമായി ജി വേണുഗോപാൽ മാധ്യമ പുരസ്ക്കാരം സുജിത്ത് നായർക്ക്



ജോവാൻ മധുമല
ന്യൂസ് ഡെസ്ക് 
പാമ്പാടി :  മികച്ച രാഷ്ട്രീയ  റിപ്പോർട്ടിങ്ങിനായി കോട്ടയം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ  ജി.വേണുഗോപാൽ സ്മാരക പ്രഥമ  പുരസ്കാരത്തിന്  പാമ്പാടി സ്വദേശിയും മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് സുജിത് നായർ അർഹനായി. 
15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അടുത്ത മാസം കോട്ടയത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന  ജി.വേണുഗോപാലിൻ്റെ സ്മരണാർഥം   കേരളത്തിലെ മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിനാണ് അവാർഡ്.
കഴിഞ്ഞ വർഷം മലയാള  ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച രാഷ്ട്രീയ റിപ്പോർട്ടുകളാണ്   അവാർഡിന് പരിഗണിച്ചത്. 
മുതിർന്ന മാധ്യമ പ്രവർത്തകനായ ജോർജ് പൊടിപാറ, മംഗളം എക്സിക്യൂട്ടീവ് എഡിറ്റർ രാജു മാത്യു, പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ നിസാം സെയ്ദ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പ്രതിവാര രാഷ്ട്രീയ പംക്തിയായ കേരളീയത്തിലെ ശ്രദ്ധേയമായ റിപ്പോർട്ടുകളാണ് സുജിത് നായരെ  അവാർഡിന് അർഹനാക്കിയത്
സുജിത്തിൻ്റെ പിതാവ് അന്തരിച്ച ഡോ: ഹരീന്ദ്രൻ നായർ നാട്ടിലെ സാമൂഹിക ,സാംസ്ക്കാരിക രംഗത്ത് മുൻപന്തിയിൽ ഉള്ള വ്യക്തിത്വം ആയിരുന്നു M .S രാജമ്മയാണ് മാതാവ് 
സുജിത്തിൻ്റെ  ഭാര്യ ശാരദ സുജിത്ത്  കലാരംഗത്തും നൃത്ത സംഗീതരംഗത്തും  സജീവമാണ് ... സംയുക്ത നായർ , സമീരനായർ എന്നിവർ മക്കളാണ് ഇപ്പോൾ തിരുവന്തപുരത്ത് വഴുതക്കാട്ട് ആണ്  താമസം
أحدث أقدم