എ.എസ്.ഐക്ക് സസ്പെൻഷൻ







കണ്ണൂർ :  ടിക്കറ്റില്ലാതെ യാത്രചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എ.എസ്.ഐക്ക് സസ്പെൻഷൻ. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ട്രെയിനിൽ യാത്രക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാത്രക്കാരനെ മർദിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് നടപടി.


أحدث أقدم