ആലപ്പുഴ പുന്നപ്ര സ്വദേശി അമൽ ബാബുവിനെയാണ് ഡിസംബർ 31ന് രാത്രിയിൽ കർഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് മർദിച്ചത്.
പരിക്കേറ്റ അമൽ ബാബുവിനെ പോലീസുകാർ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതായും പരാതിയുണ്ട്. ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകൾ അമലിന്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോൾ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല. ഫോണും നശിപ്പിച്ചതായി അമൽ പറയുന്നു