കൊവിഡിനും ഒമിക്രോണിനും ശേഷം ലോകത്തെ വിഴുങ്ങാന്‍ പുതിയ വൈറസ് എത്തുന്നു; 'ഫ്‌ളൊറോണ', ലക്ഷണങ്ങള്‍ ഇവ





പ്രതീകാത്മക ചിത്രം



ടെല്‍ അവീവ് : കൊവിഡ് 19, ഇന്‍ഫ്ളുവന്‍സ എന്നിവയുടെ സങ്കരമായ 'ഫ്‌ളൊറോണ' രോഗം ലോകത്താദ്യമായി ഇസ്രായേലില്‍ സ്ഥിരീകരിച്ചു.

ഒരുഅന്താരാഷ്ട്ര മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. സാധാരണ കൊവിഡിനുള്ളതുപോലെ പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങളെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. വാക്സിന്‍ സ്വീകരിക്കാത്ത ഗര്‍ഭിണിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

അതേസമയം, ഇസ്രായേലില്‍ നാലാം കൊവിഡ് വാക്സിന്‍ ഡോസ് നല്‍കിവരികയാണ്. ഒമിക്രോണ്‍ ബാധയെത്തുടര്‍ന്ന് രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള അനുമതി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ നച്ച്‌മാന്‍ ആഷ് ഇന്ന് നല്‍കി. പ്രായമായ രോഗികള്‍ക്ക് വയോജനങ്ങള്‍ക്കുള്ള പദ്ധതി പ്രകാരം വാക്സിന്‍ സ്വീകരിക്കാനുള്ള അനുമതിയും ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകളാണ് ഇസ്രായേലില്‍ സ്ഥിരീകരിച്ചത്.


Previous Post Next Post