അമ്മയുടെ മരണം കണ്ടു നിന്ന മകള്‍ ഹൃദയാഘാതം മൂലം മരിച്ചു






എടത്വ(ആലപ്പുഴ) : കിടപ്പ് രോഗിയായ അമ്മയുടെ മരണം കണ്ടു നിന്ന മകള്‍ ഹൃദയാഘാതം മൂലം മരിച്ചു. 

പച്ച കൂട്ടക്കര പരേതനായ മാത്തന്‍ മത്തായിയുടെ ഭാര്യ റോസമ്മ മാത്യുവിന്റെ (കുഞ്ഞമ്മ-85) മരണം കണ്ടുനിന്ന മകള്‍ പച്ച കളത്തില്‍ ജോയിയുടെ ഭാര്യ അന്നമ്മ ജോസഫ് (ലിസിയാമ്മ -54) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

ശനിയാഴ്ച രാത്രി 1.30 നാണ് സംഭവം. കിടപ്പ് രോഗിയായിരുന്ന റോസമ്മയെ മകള്‍ പരിചരിച്ച് വരുകയായിരുന്നു. രാത്രിയില്‍ രോഗം കൂടുതലായതിനെ തുടര്‍ന്ന് റോസമ്മ മരിക്കുകയുമായിരുന്നു. കണ്ടുനിന്ന അന്നമ്മ നെഞ്ചുവേദനയോടെ കുഴഞ്ഞുവീണു. 

ബന്ധുക്കള്‍ അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടേയും സംസ്‌കാരം ഇന്ന് (10-01-2022)
 ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ പള്ളിയില്‍ നടക്കും.

 റോസമ്മയുടെ മക്കള്‍: ബാബു, തങ്കച്ചന്‍, പരേതയായ വത്സമ്മ, കുഞ്ഞുമോന്‍, ബിജോയ്, തോമാച്ചന്‍, സാലിമ്മ. മരുമക്കള്‍: മേരിക്കുട്ടി (അമ്പലപ്പുഴ), റോസമ്മ (കൈനകരി), സജി (അടൂര്‍), മിനി (ചേര്‍ത്തല), എലിസബത്ത് (കോഴഞ്ചേരി), കുഞ്ഞുമോള്‍ (കാട്ടുര്‍), മാത്യു (ചെക്കിടിക്കാട്). 
അന്നമ്മയുടെ ഏകമകള്‍: സിയ.                               
                                                                               

أحدث أقدم