സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് വിമര്‍ശനം


കുമളി: സംസ്ഥാനത്ത് ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമായാണ് ടൂറിസം പൊതുമരാമത്ത് മന്ത്രി പരിഗണിയ്ക്കുന്നതെന്ന് വിമര്‍ശനം.സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.ടൂറിസം, പൊതുമരാമത്ത് മന്ത്രിയെ മലബാര്‍ മന്ത്രിയെന്ന് പരിഹാസിച്ചായിരുന്നു പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയത്. ഇടുക്കിയ്ക്ക് സമ്ബൂര്‍ണ്ണ അവഗണനയാണെന്ന് ആരോപിച്ചാണ് സിപിഎം സമ്മേളന പ്രതിനിധികള്‍ മന്ത്രിക്കെതിരെ രംഗത്ത് എത്തിയത്.
പ്രതിനിധികളുടെ വിമര്‍ശനത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടിയുമായി രംഗത്തെത്തി. വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.
أحدث أقدم