നഗരമധ്യത്തിൽ പൊലീസിന് നേരെ ആക്രമണം; എഎസ്‌ഐയെ കുത്തി പരിക്കേല്‍പ്പിച്ചു സംഭവം ഇന്ന് പുലർച്ചെ

എറണാകുളം നഗര മധ്യത്തില്‍ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. എഎസ്‌ഐയെ ബൈക്ക് മോഷ്ടാവ് കുത്തി പരിക്കേല്‍പ്പിച്ചു. ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം പുലര്‍ച്ചെയായിരുന്നു ആക്രമണം. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനെയാണ് അക്രമി കുത്തിപരിക്കേല്‍പ്പിച്ചത്. ഗിരീഷ് കുമാരിന്റെ കയ്യിലാണ് പരിക്കേറ്റത്. കളമശ്ശേരിയില്‍ നിന്നും കവര്‍ന്ന ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എച്ച് എംടി കോളനിയിലെ ബിച്ചു ആണ് പൊലീസിനെ ആക്രമിച്ചത് എന്നാണ് വിവരം. അക്രമിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.
أحدث أقدم