തിരുവനന്തപുരം : ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്സര്വേ കല്ല് പിഴുതാല്‍ കെറെയില്‍ വരില്ലെന്നാണ് ചിലരുടെ ധാരണ. കെറെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ജയരാജന് പറഞ്ഞു.
വിവരദോഷികളും ദീര്‍ഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യുമെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് ജയരാജന് പറഞ്ഞു.
ഇത് ആധുനിക കാലഘട്ടമാണ്. ലോകം വളരുകയാണ്. അതിനനുസരിച്ച് ചിന്തയും വളരണം. ഒരു നൂറുവര്‍ഷം അപ്പുറത്തെ ചിന്തയും കൊണ്ട് കോണ്‍ഗ്രസ് നടന്നാല്‍ ഇന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് തകരും. മന്ദബുദ്ധി ബാധിച്ച ആളുകള്‍മാത്രമേ ഈ പദ്ധതിയെ എതിര്‍ക്കൂ'- ഇ.പി.ജയരാജന് പറഞ്ഞു.