കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമിച്ച പാലാക്കാരനെ ആട്ടോ റിക്ഷാ ക്കാർ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപിച്ചു.
തിരുവല്ല പുല്ലാട് ഭാഗത്തുള്ള വീട്ടമ്മമാരെയാണ് ഇയാൾ പിന്നിലൂടെ വന്ന് കയറി പിടിക്കാൻ ശ്രമിച്ചത്.ഉടൻ തന്നെ വീട്ടമ്മമാർ സ്വയരക്ഷാർത്ഥം ഇയാളെ അടിക്കുകയും ,ഇയാൾ ഓടുകയും ചെയ്തു.
ഒരാളുടെ പിന്നാലെ രണ്ട് സ്ത്രീകൾ ഓടുന്നത് ശ്രദ്ധയിൽ പെട്ട കെ.എസ്.ആർ.ടി.സി പരിസരത്തെ ഓട്ടോ ഡ്രൈവർമാർ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിറകെ നാട്ടുകാർ ഓടി വരുന്നത് കണ്ട ഇയാൾ പി.ഡബ്ളിയൂഡി ആഫീസ് പരിസരത്തേക്ക് ഓടി കയറുകയും പിറകെ എത്തിയവർ പിടികൂടുകയുമായിരുന്നു .ഇയാളെ പോലീസെത്തി കസ്റ്റടിയിലെടുത്തു.