കൊല്‍ക്കത്ത: ബംഗാളിന്റെ കായിക മന്ത്രി മനോജ് തിവാരി സംസ്ഥാനത്തിന്റെ രഞ്ജി ട്രോഫി ടീമില്‍. അഭിമന്യു ഈശ്വരനാണ് രഞ്ജിയില്‍ ബംഗാളിനെ നയിക്കുക.
കഴിഞ്ഞ വര്‍ഷമാണ് മനോജ് തിവാരി ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മനോജ് തിവാരി ശിബ്പ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിവാരി തിരിച്ചെത്തുന്നത്.
2020ലെ രഞ്ജി ട്രോഫി ഫൈനലിലാണ് മനോജ് തിവാരി ബംഗാളിന് വേണ്ടി അവസാനം കളിച്ചത്. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും തിവാരി കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000ന് മുകളില്‍ റണ്‍സ് നേടിയ താരമാണ് മനോജ് തിവാരി.