സ്‌കൂളുകള്‍ അടയ്ക്കുമോ?; അന്തിമ തീരുമാനം നാളെയെന്ന് മന്ത്രി ശിവന്‍കുട്ടി








തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച് നാളെ നടക്കുന്ന കോവിഡ് അവലോകനയോഗത്തില്‍ തീരുമാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

സാങ്കേതിക വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെടുക്കുക. മുഴുവന്‍ ക്ലാസ്സുകള്‍ അടച്ചിടണോ, ഒന്നു മുതല്‍ യുപി വരെയുള്ള ക്ലാസ്സുകള്‍ അടച്ചിടണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എസ്എസ്എല്‍സി പരീക്ഷകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്താം ക്ലാസ് ഓഫ്‌ലൈനായിത്തന്നെ നടത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 

എന്നാല്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്നും, കോവിഡ് സാഹചര്യം പരിഗണിച്ച് അവലോകനസമിതി തീരുമാനം അനുസരിച്ച് നീങ്ങാനുമാണ് ധാരണ. പ്രാക്ടിക്കല്‍ പരീക്ഷകളുടെ കാര്യവും അവ
أحدث أقدم