മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തു; ആവശ്യപ്പെട്ടിട്ടും മാറിയിരുന്നില്ല: ടിടിഇയുടെ വിശദീകരണം



കണ്ണൂര്‍: ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ടിടിഇ പിഎം കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടി. മദ്യപന്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ടിടിഇ റിപ്പോര്‍ട്ട് നല്‍കി. വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മര്‍ദനമേറ്റ യാത്രക്കാരന്‍ ട്രെയിനില്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് പാലക്കാട് സബ് ഡിവിഷല്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ മാറ്റാന്‍ നിര്‍ദേശിച്ചത് ടിടിഇയാണ്. മര്‍ദിച്ചത് തെറ്റെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ എസ്പി ചൈത്രാ തെരേസാ ജോണിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 

ട്രെയിനില്‍ പൊലീസിന്റെ ക്രൂരത;യാത്രക്കാരന്റെ കരണത്തടിച്ചു, ബൂട്ടിട്ട് ചവിട്ടി പുറത്തിട്ടു
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു


أحدث أقدم