ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.






കോട്ടയം : ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.

കോട്ടയം  ഗാന്ധിനഗർ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രികളിൽ സി.സി.റ്റി.വി. സ്ഥാപിക്കും.

സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ ഓഡിറ്റ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടിയെടുക്കും.
എക്സ് സർവിസ് മെൻമാരെ സെക്യൂരിറ്റി ഗർഡുകളായി  നിയമിക്കുമെന്നും മന്ത്രി പറഞ്ഞു

വാർഡിലെത്തിയ മന്ത്രി അശ്വതിയെയും, കുഞ്ഞിനെയും കണ്ടു.
ഗൈനക്കോളജി വാർഡിലെ സുരക്ഷാ ക്രമീകരണങ്ങൾ മന്ത്രി പരിശോധിച്ചു.

കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി ഡോക്ടർ മാരോട് അന്വേഷിക്കുകയും
ചെയ്താണ് മന്ത്രി മടങ്ങിയത്.
Previous Post Next Post