സെമി കേഡർന്മാർ പണി തുടങ്ങി ..കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടയടി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യപ്രവര്‍ത്തകരെ ബലമായി പുറത്താക്കി.


തിരുവല്ല: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മറ്റി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 
വൈ.എം.സി.എ. ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേര്‍ന്നത്. യോഗം ആരംഭിച്ചത് മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കു തര്‍ക്കത്തിലേക്കും അസഭ്യവര്‍ഷത്തിലേക്കും നീളുകയായിരുന്നു. ഇത് പിന്നീട് കയ്യാങ്കളിക്കും കസേരയേറിനും കാരണമായി. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. യോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സംഘര്‍ഷം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യപ്രവര്‍ത്തകരെ ബലമായി പുറത്താക്കി. 
പിരിച്ചുവിട്ട കമ്മറ്റിയുടെ പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരുമെന്ന് സൂചനയുണ്ട്.

Previous Post Next Post