സഹോദരന് സന്ദേശമയച്ച ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി






എടപ്പാള്‍ : സഹോദരന് സന്ദേശമയച്ച ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28) ആണ് മരിച്ചത്.ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഷഫീല സഹോദരന് ഫോണില്‍ സന്ദേശമയച്ചിരുന്നു. സഹോദരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് ഒരുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ ഫോണില്‍ നിരന്തരം ശല്യപ്പെടുത്തുകയും കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപണമുന്നയിച്ചു.

ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ഇന്ന് സംസ്‌കരിക്കും. മക്കള്‍ ആമിന റിദ, ഫാത്തിമ റിഫ.
Previous Post Next Post