കോട്ടയം : കടുത്തുരുത്തിയില്‍ വീട് കയറിയുള്ള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയേയും ഭര്‍ത്യ സഹോദരങ്ങളേയും അയല്‍വാസി കത്തിക്ക് കുത്തുകയായിരുന്നു.
സ്വയരക്ഷയ്ക്കിടെയുള്ള ആക്രമണത്തിനിടയിലാണ് പാലേക്കുന്നേല്‍ സജി ഭാസ്‌കരന്‍ കൊല്ലപ്പെട്ടത്. നീരാളത്തില്‍ അന്ന ജോസഫ്( മോളി) സി സി ജോണ്‍, സി സി രാജു എന്നിവര്‍ക്ക് കുത്തേറ്റു.
സജിയുടെ ഭാര്യയും മക്കളും മുന്‍പ് മരണപ്പെട്ടിരുന്നു. ഈ മരണത്തിന് പിന്നില്‍ അയല്‍വാസിയുടെ ആഭിചാര ക്രിയയാണെന്ന് ആരോപിച്ച് പലതവണ സജി ആക്രമണം നടത്തിയിരുന്നു. സമാന സംഭവത്തിനിടെയാണ് പരിക്കേല്‍ക്കുന്നത്. അയല്‍വാസിയായ സ്ത്രീയെ ആക്രമിക്കുന്നത് എതിര്‍ത്ത യുവാക്കളെയാണ് സജി കുത്തിയത്. ഇവരും ചികിത്സയിലാണെന്നാണ് വിവരം
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് കോട്ടയം എസ്പി ഡി ശില്‍പ,സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി വിദ്യാധരന്‍,വൈക്കം ഡി വൈ എസ് പി എ ജെ തോമസ്,കടുത്തുരുത്തി എസ് എച്ച് ഒ കെ ജെ തോമസ്,എസ് ഐ വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
മരിച്ച സജി നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ അന്വേഷണം പുരോ?ഗമിക്കുകയാണ്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്.