ഓപ്പറേഷൻ സിന്ധൂറിനോടുള്ള ആദരസൂചകമായി ഉത്തരപ്രദേശിൽ 17 നവജാത പെൺകുട്ടികൾക്ക് സിന്ധൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ



പഹൽഗാം ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി പാക്കിസ്ഥാനെത്തി ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.

മേയ് 10,11 തിയതികളിൽ ജനിച്ച 17 കുഞ്ഞുങ്ങൾക്കാണ് സിന്ധൂർ എന്ന പേര് നൽകിയതെന്ന് ഡോ.ആർ.കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായി. അതിന് തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ധൂർ നടപ്പാക്കിയത്. ഇപ്പോൾ സിന്ധൂർ വെറുമൊരു വാക്കല്ല വികാരമാണെന്നും അതിനാൽ തങ്ങളുടെ കുഞ്ഞിന് സിന്ധൂർ എന്നും അമ്മമാരിൽ ഒരാളായ അർച്ചന ഷാഹി പറഞ്ഞു.

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഈ പേര് തന്നെ മതി എന്ന് ഉറപ്പിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത് തങ്ങൾക്ക് ഒരു പ്രചോദനമാണെന്നും അർച്ചനയുടെ ഭർത്താവ് അജിത്ത് ഷാഹി പറഞ്ഞു. 26 നിരപരാധികളെ കൊലപ്പെടുത്തിയതിന് ഇന്ത്യ തിരിച്ചടിച്ചപ്പോൾ മുതൽ തൻ്റെ മരുമകളായ കാജൽ ഗുപ്തക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന് സിന്ധൂർ എന്ന പേര് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പദ്രൗണ സ്വദേശി മദൻ ഗുപ്‌ത പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ ഓർമ്മിക്കുക മാത്രമല്ല അത് ആഘോഷിക്കുമെന്നും ഗുപ്ത പറഞ്ഞു.
Previous Post Next Post