കടയില്‍ നിന്ന് മാവ് വാങ്ങി ദോശ ചുട്ടു; കഴിക്കുന്നതിനിടെ സീരിയല്‍ താരത്തിന് ലഭിച്ചത് സ്വര്‍ണമൂക്കുത്തി

 ( ചിത്രം പ്രതീകാത്മകം ) 
കൊച്ചി : കടയില്‍ നിന്ന് വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കിയപ്പോള്‍ അതില്‍ നിന്ന് ലഭിച്ചത് സ്വര്‍ണ മൂക്കുത്തി..
സീരിയല്‍ താരം സൂര്യ താരയ്ക്കാണ് സ്വര്‍ണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് ഇവര്‍ താമസിക്കുന്നത്.
കൊച്ചി ഏരൂരിലെ ഒരു കടയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ മാവ് വാങ്ങിയത്. പിറ്റേന്ന് ദോശ ഉണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടെത്തിയത്. ദോശ ഉണ്ടാക്കിയപ്പോള്‍ മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കഴിക്കാനെടുത്തപ്പോഴാണ് അതിനുള്ളില്‍ മൂക്കുത്തി തിളങ്ങുന്നത് കണ്ടത്. ഉരച്ച്‌ നോക്കി സ്വര്‍ണം തന്നെയാണെന്ന് ബോധ്യപ്പെട്ടു.
തൃപ്പൂണിത്തുറിയിലെ ഒരു പ്രമുഖ കമ്പനിയുടേയുതാണ് ദോശമാവ്. മാവ് പായ്ക്ക് ചെയ്തപ്പോള്‍ മൂക്കുത്തി ഊരി വീണതാകാമെന്ന് കരുതുന്നു. കുട്ടികളോ മറ്റോ ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റില്‍ എത്തുമായിരുന്നെന്ന് സൂര്യ താരയുടെ അമ്മ കാര്‍ത്തിക പറഞ്ഞു.



أحدث أقدم