കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ വീഴ്ച്ച, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു







കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ വീഴ്ച്ച, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട്.

ആർ എം ഒ യുടെ നേതൃത്വത്തിൽ നാലംഗ സംഘം അന്വേഷിക്കും
നഴ്സിങ് ഓഫീസർ ,സാർജൻ്റ് ,ഫോറൻസിക് വിദഗ്ധൻ എന്നിവർ അന്വേഷണ സംഘത്തിൽ

മെഡിക്കൽ കോളേജിന്റെ സുരക്ഷ സംവിധാനങ്ങളെ മറികടന്നു എങ്ങനെയാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പരിശോധിക്കും.

കുട്ടിയുടെ ബന്ധുക്കൾ

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയ കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിൽ സുരക്ഷാ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പരാതി നൽകും.

നീതു ആരോഗ്യ പ്രവർത്തകയാണെന്നാണ് കരുതിയത്. മറ്റു സംശയങ്ങൾ ഒന്നും തോന്നിയില്ല
സുരക്ഷ ജീവനക്കാരുടെ മുന്നിലൂടെയാണ് അവർ കുട്ടിയുമായി കടന്ന് കളഞ്ഞത്.

ആശുപത്രിയുടെ ഭാഗത്ത്‌ നിന്നും സുരക്ഷ വീഴ്ച്ച ഉണ്ടായി എന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ഉന്നതധികാരിക്കൾക്ക് പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.
أحدث أقدم