പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കേരളത്തിലും, കോട്ടയത്ത് ആറുപേര്‍ പിടിയിൽ





കോട്ടയം : പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കേരളത്തിലും, കോട്ടയത്ത് ആറുപേര്‍ പിടിയിൽ

 പങ്കാളികളെ പരസ്പരം കൈമാറുന്ന വൻസംഘം കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പിടിയിൽ. സംഘത്തിൽ ഉൾപ്പെട്ട ആറുപേരെയാണ് കറുകച്ചാൽ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തിൽ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാൽ പോലീസ് അറിയിച്ചു.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫെയ്സ്ബുക്ക് മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ചചെയ്തിരുന്നത്.

Previous Post Next Post