കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്കേറ്റു




കോട്ടയം  : എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ ആണ് അപകടം ഉണ്ടായത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം.

കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ വഴിയരികിലെ ബസ് നിരവധി പോസ്റ്റില്‍ ഇടിച്ച ശേഷമാണ് തലകീഴായി മറിഞ്ഞത്. 

ഉടന്‍ തന്നെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റി. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെയായിരുന്നതിനാൽ മറ്റ് വലിയ ദുരന്തങ്ങൾ ഒഴിവായി.

أحدث أقدم