വനിതാ ഡോക്ടര്‍ ഫ്ളാറ്റിന്റെ 14ാം നിലയില്‍ നിന്നും വീണ് മരിച്ചു
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും വീണ് മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് സൂചന. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ അസറ്റ് ഹോം ഫ്ളാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നുവെന്ന് പറയുന്നു.

തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയില്‍. മരിച്ച യുവതി ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന സൂചന. ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Previous Post Next Post