എം സി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച്: ഒരാൾ മരിച്ചു

അടൂർ : എം സി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു ജീവൻ കൂടി പൊലിഞ്ഞു.

പന്തളത്തിനും അടൂരിനും മദ്ധ്യേ മിത്രപുരത്തിനു സമീപം ഇന്നലെ രാത്രി പത്തരയോടെയാണ് ഇരുചക്ര വാഹനങ്ങൾ കൂട്ടിമുട്ടി ഒരാൾ മരിച്ചത്. ഏനാത്തു സ്വദേശി സജി (40) ആണ് മരണമടഞ്ഞത്..

അപകടം നടന്നയുടൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സജിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Previous Post Next Post