വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത അശ്ലീലവീഡിയോ പ്രചരിപ്പിച്ചു, മൂന്ന് യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസ്
 
തൃശൂർ; യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ മോര്‍ഫ് ചെയ്ത അശ്ലീലവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയുമായി കോൺ​ഗ്രസ് വനിത നേതാവ് പരാതി. സംഭവത്തിൽ മതിലകം പൊലീസ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. 

ശോഭ സുബിനെ കൂടാതെ നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരുടെ പേരിലാണ് കേസ്. ശോഭ സുബിന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കയ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവാണ് പരാതി നല്‍കിയത്. തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത അശ്ലീലവീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഐ.ടി. നിയമപ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
Previous Post Next Post