കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അന്തേവാസി ചാടിപ്പോയി

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും അന്തേവാസി ചാടിപ്പോടിയി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് രക്ഷപ്പെട്ടത്. ബാത്ത്‌റൂമിന്റെ വെന്റിലേഷന്‍ തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ ഇവിടെ നിന്നും രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് ഒരാള്‍ കൂടി ചാടിപ്പോയിരിക്കുന്ന്ത്. അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. ഇതേ വാർഡിലെ അന്തേവാസിയായ സ്ത്രീ ഭിത്തി തുരന്നാണ് പുറത്ത് ചാടിയത്. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുരക്ഷ ജീവനക്കാരുടെ കുറവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. അശ്രദ്ധമായാണ് ജീവനക്കാർ ജോലി ചെയുന്നത്. ആ​വ​ശ്യ​ത്തി​ന്​ ജീവനക്കാരില്ല എന്നും റിപ്പോർട്ടിൽ പറയുന്നു അതാണ്​ അ​ന്തേ​വാ​സി​യാ​യ സ്ത്രീ​യു​ടെ മ​ര​ണ​ത്തിന് കാരണമായതെന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​നും ആ​റ​ര​ക്കും ഇ​ട​യി​ലാ​ണ് അ​ന്തേ​വാ​സി മ​രി​ച്ച​ത്.

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കൊ​ല​പാ​ത​കം ത​ട​യാ​മാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ന്തേ​വാ​സി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ കി​ട്ടു​ന്നി​ല്ല. കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ജീവനക്കാ​ർ​ക്ക്​ സ്ഥ​ലം​മാ​റ്റം ന​ൽ​കാ​നും അ​ധി​കൃ​ത​ർ മ​ടി​ക്കു​ക​യാ​ണ്.Previous Post Next Post