കൊച്ചിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പന; യുവതി ഉൾപ്പെടെ എട്ടുപേര്‍ അറസ്റ്റിൽ


 
കൊച്ചി: മാമംഗലത്ത് ഹോട്ടലില്‍ മുറിയെടുത്ത് ലഹരി വില്‍പന. എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡില്‍ ഒരു യുവതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായി.

കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 55 ഗ്രാം എംഡിഎംഎ പിടികൂടി. ഗള്‍ഫില്‍ നിന്നുള്ള പരിചയത്തിന്റെ പുറത്താണ് പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തത്. കൊല്ലത്തുകാര്‍ക്ക് എം.ഡി.എം.എ വില്‍ക്കുകയായിരുന്നു ലക്ഷ്യം.

ബെംഗളൂരുവിലെത്തിയ നൈജീരിരിയക്കാരില്‍ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവരുടെ വാഹനങ്ങളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.Previous Post Next Post