ഓൺലൈനിൽ കുട്ടികളുടെ മുന്നിൽ സ്വയംഭോ​ഗം ചെയ്യ്തു; അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കി

ലണ്ടനിലെ ഒരു അധ്യാപകൻ ഓൺലൈനിൽ 14 വയസ്സുള്ള പെൺകുട്ടിയുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. 350 വർഷം മുമ്പ് സ്ഥാപിതമായ ലണ്ടനിലെ ഗ്രീൻവിച്ചിലുള്ള കോൾഫ് സ്‌കൂളിലെ അധ്യാപകനായ ക്രിസ്റ്റഫർ ഡൺസ്‌മോറിനെയാണ് അധ്യാപനത്തിൽ നിന്ന് ആജീവനാന്തം വിലക്കിയിരിക്കുന്നത്.
ഒരു ദശാബ്ദകാലമായി അയാൾ അവിടത്തെ അധ്യാപകനാണ്. ശമ്പളമായി വർഷത്തിൽ 18,300 പൗണ്ടാണ് അയാൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ 31-കാരന് ഇംഗ്ലണ്ടിലെ ഒരു സ്‌കൂളിലോ, കോളേജിലോ, കുട്ടികളുടെ ഭവനത്തിലോ പോയി പഠിപ്പിക്കാൻ കഴിയില്ല. മുൻപും ഡൺസ്‌മോറിനെ ഇതുപോലെ ജോലിയിൽ നിന്ന് ആറ് മാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതിന്റെ പേരിലായിരുന്നു അത്. 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ അയാളുടെ പേരും ചേർത്തിരുന്നു. ചാറ്റ് റൂമുകളായിരുന്നു ഇയാൾ തന്റെ ഇത്തരം പ്രവൃത്തികൾക്കായി ഉപയോ​ഗിച്ചിരുന്നത്. ഒടുവിൽ പിടിയിലായതും അത്തരമൊരു സന്ദർഭത്തിലാണ്.
എന്നാൽ യഥാർത്ഥത്തിൽ ഓൺലൈനിൽ അയാളുടെ മുന്നിലിരുന്നത് 14 വയസ്സുള്ള പെൺകുട്ടിയായിരുന്നില്ല, മറിച്ച് പെൺകുട്ടിയുടെ വേഷമിട്ട രഹസ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. 2017 ഓഗസ്റ്റിൽ ഒരു പെൺകുട്ടിയായി വേഷമിട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ സത്യമറിയാതെ തനിക്ക് 36 വയസ്സുണ്ടെന്നും അധ്യാപകനാണെന്നും പറഞ്ഞ് ഡൺസ്‌മോർ സ്വയം പരിചയപ്പെടുത്തി.

ക്യാമറയ്ക്ക് മുന്നിൽ സ്വയംഭോഗം ചെയ്തു. ചോദ്യം ചെയ്യലിൽ, ചാറ്റ് റൂമുകൾ ഉപയോഗിക്കുന്നത് തന്റെ ഒരു ബലഹീനതയാണെന്ന് അധ്യാപകൻ പൊലീസിനോട് പറഞ്ഞു. അതുപയോഗിച്ച് പെൺകുട്ടികളെ പരിചയപ്പെടും. താൻ ഒരു അധ്യാപകനാണെന്ന് അവരോട് പറയും. പിന്നീട് അവരെ സംസാരത്തിലൂടെ കൈയിലെടുക്കും.
ഗൃഹപാഠത്തിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യും. ഏതെങ്കിലും കുട്ടി പ്രശ്നമുണ്ടാക്കിയാൽ ഉടനെ തന്നെ അയാൾ തന്റെ യൂസർ നെയിം മാറ്റും. ലൈംഗിക സംതൃപ്തിക്കായി 13-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികളുമായി ലൈംഗിക സംഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടെന്നും ഡൺസ്മോർ പൊലീസിനോട് തുറന്നു സമ്മതിച്ചു.

21 വയസ്സ് മുതൽ ആഴ്ചതോറും അയാൾ ചാറ്റ്റൂമുകൾ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ സമപ്രായക്കാർ അയാളോട് ചാറ്റ് ചെയ്യാൻ തയ്യാറാകാതായപ്പോൾ, കൗമാരപ്രായക്കാരായ പെൺകുട്ടികളെ സൈറ്റുകളിൽ തിരയാൻ തുടങ്ങി അയാൾ. “എനിക്ക് 21 വയസ്സായപ്പോൾ മുതൽ ഞാൻ ഇത് ചെയ്യാറുണ്ട്. വീട്ടിൽ ഇരുന്ന് ആഴ്ചയിലൊരിക്കൽ ഞാൻ ഇത് ചെയ്യുന്നു. ചാറ്റ് ചെയ്ത ആരെയും ഞാൻ നേരിട്ട് കാണാൻ ശ്രമിച്ചിട്ടില്ല.
കുട്ടികളോട് ലൈംഗികമായി ആകർഷണമൊന്നും തോന്നിയിട്ടുമില്ല" അയാൾ പറഞ്ഞു. എന്നാൽ ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വല്ലാത്തൊരു ആവേശം തോന്നുമെന്നും, നിയമങ്ങൾ ലംഘിക്കുക എന്ന ആശയത്തിനോട് വല്ലാത്തൊരു ഇഷ്ടം തോന്നിയെന്നും അയാൾ പറഞ്ഞു.
ടീച്ചിംഗ് റെഗുലേഷൻ ഓംബുഡ്‌സ്മാൻ പറയുന്നതനുസരിച്ച്, 2017 ഓഗസ്റ്റിൽ ചെയ്ത ഒരു കുറ്റത്തിന് അന്വേഷണം നടക്കുന്നതിനിടെ, 2019-ലും ഡൺസ്‌മോർ സമാനമായ ഒരു കുറ്റകൃത്യം ചെയ്തു. 2020 നവംബർ 9-ന് വൂൾവിച്ച് ക്രൗൺ കോടതിയിൽ രണ്ടു കേസിനും അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.
"പൊലീസ് അന്വേഷണം നടക്കുമ്പോൾ പോലും ഡൺസ്‌മോർ കുറ്റകരമായ ആ പെരുമാറ്റത്തിൽ നിന്ന് പിന്തിരിഞ്ഞില്ലെന്ന് പാനലിന് വ്യക്തമായി. ഡൺസ്‌മോറിന്റെ പെരുമാറ്റം ആവർത്തിക്കാനുള്ള അപകടസാധ്യത കൂടുതലായിരുന്നു," ടീച്ചിംഗ് റെഗുലേഷൻ ഏജൻസി പറഞ്ഞു
Previous Post Next Post