ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

തൃശൂര്‍ : ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ (22) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ കുഴഞ്ഞ് മുങ്ങിപ്പോവുകയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ വിജയ് കൃഷണയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഫയര്‍ ഫോഴ്സിന്റെ സ്‌ക്യൂബ മുങ്ങല്‍ വിദഗ്ധ ടീമാണ് മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദുല്‍ഫിക്കര്‍.
Previous Post Next Post