ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ വിദേശ യുവാവ് പിടിയിൽ






ആലപ്പുഴ: അമേരിക്കയിൽ പൈലറ്റാണെന്ന് തെറ്റിദരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ യുവാവ് അറസ്റ്റിൽ. 

ആലപ്പുഴ സ്വദേശിനിയിൽനിന്നാണ് പണം തട്ടിയത്. എനുക അരിൻസി ഇഫെന്ന(36) എന്ന നൈജീരിയൻ യുവാവിനെയാണ് പ്രത്യേക അന്വേഷണ സംഘം ഡൽഹി ഗ്രേറ്റർ നോയിഡയിൽ പിടികൂടിയത്.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വനിതയ്ക്കു വിവാഹവാഗ്ദാനം നൽകിയശേഷം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും അത് അവിടെ നിന്നും വിട്ടുകിട്ടാനുള്ള നടപടിക്കായി 10 ലക്ഷം രൂപ ആവശൃമാണെന്നും യുവതിയോട് പറഞ്ഞു നിരവധി തവണയായി യുവതി ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം കൊടുക്കുകയും വീണ്ടും 11 ലക്ഷം കൂടി ആവശ്യപ്പെടുകയും ചെയ്തു. ഇതു നൽകുവാനായി നഗരത്തിലെ ബാങ്കിൽ എത്തിയപ്പോൾ യുവതിയിൽ സംശയം തോന്നിയ ബാങ്ക് മാനേജർ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് തട്ടിപ്പു പുറം ലോകമറിയുന്നത്.

പ്രതിയുടെ താമസ സ്ഥലം മനസ്സിലാക്കിയ പൊലീസ് ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിനു സമീപമെത്തിയെങ്കിലും ഇയാൾ അവിടെനിന്നും കാറിൽ കടന്നുകളഞ്ഞു. ഇതിനോടകം നൈജീരിയൻ യുവാവിന്റെ നോയിഡ സ്വദേശിയായ സഹായിയെ പൊലീസ് പിടികൂടി ഈ സഹായിയുടെ ഫോണിൽ നിന്ന് വിളിച്ച് ഒരു എടിഎം കൗണ്ടറിനു മുന്നിൽ എത്താൻ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി റോഡിലൂടെ കിലോമീറ്ററോളം ഓടി പക്ഷ പൊലീസ് പിന്തുടർന്നു. കീഴടക്കുകയായിരുന്നു.

أحدث أقدم