തെരുവു നായയുടെ ആക്രമണത്തിൽ 30 പേർക്ക് കടിയേറ്റു


കൽപ്പറ്റ :  വയനാട്ടിൽ മുപ്പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കൽപ്പറ്റയിലാണ് തെരുവു നായ്ക്കളുടെ ആക്രമണം.
നഗരത്തിലെ എമിലി, പള്ളിത്താഴേ റോഡ്, മെസ് ഹൗസ് റോഡ് ഭാഗത്താണ് വൈകീട്ട് അക്രമണമുണ്ടായത്. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ മുണ്ടേരിയില്‍ ഒരു വീട്ടില്‍ കയറി തെരുവ് പട്ടി കുട്ടിയെ ആക്രമിച്ചു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതുവരെ നായയെ കണ്ടെത്താനോ പിടികൂടാനോ സാധിച്ചിട്ടില്ല

أحدث أقدم