തിരുവനന്തപുരം : രാജ്യത്താകെ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് മതരാഷ്ട്ര വാദത്തിന്റെ ഭാഗമായാണെന്ന് സ്പീക്കർ എം.ബി.രാജേഷ്.
ഹിന്ദിയായിരിക്കണം പൊതുഭാഷയെന്ന നിലപാട് അപകടകരമാണെന്നും വർഗീയ ശക്തികളാണ് ഇത്തരം വാദങ്ങൾ ഉയർത്തുന്നതെന്നും ഹിന്ദി അടിച്ചേൽപ്പിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.